'ഞെരുക്കം'...........എത്രമഹത്
ഇതിന്റെ ചില സവിശേഷതകളിലേക്കു ഞാൻ കൂട്ടിക്കൊണ്ടു പോകട്ടേ???
ഇംഗ്ലീഷിൽ 8 parts of speech ഉണ്ട്
noun,pronoun,adjective,verb,adverb,preposition, conjunction & interjection എന്നിവയാണു അവ...
ഇതിലെ ഭൂരി ഭാഗത്തിലും 'ഞെരുക്കം' എന്ന വാക്കു നമുക്കു ഉപയോഗിക്കാം...prepositionനും conjunctionനും മാത്രമാണു ഒരു അപവാദം ....ഉദാഹരണ സമേതം ഞാൻ ശ്രമിക്കാം.......
NOUN(നാമം)
ഉദാ: "ഞെരുക്കം വരുണ്ട്..." (ഇതിൽ നാമമായിട്ടാണു-ഇല്ലപ്പേരാവാം(!! ) )
PRONOUN(സർവ നാമം-നാമത്തിനു പകരം നിൽക്കുന്നതു)
ഉദാ: "ഞെരുക്കം വരുണ്ട്..." (ഇതിൽ നാമത്തിനു പകരം ആയിട്ടാണു-ശരിക്കും വല്ല സന്ദീപോ മറ്റോ ആവും ആ പെരിനു പകരം വെക്കാണു)
NB:ഒരേ പ്രയോഗം പക്ഷെ എന്താ ആ മാറ്റം...അതാണു 'ഞെരുക്കം'....
ADJECTIVE(നാമവിശേഷണം-നാമത്തിനെ വിശേഷിപ്പിക്കുന്നതു)
ഉദാ:"അയാളൊരു ഞെരുക്കാട്ടോ" ('അയാളെ' വിശേഷിപ്പിച്ചതാണു...)
VERB (ക്രിയ)
ഉദാ:"അയാളു ഞെരുങ്ങി".... (കുടുങ്ങുക,പരുങ്ങുക എന്ന ക്രിയകളുടെ അതേ ധർമ്മം...)
ADVERB (ക്രിയാവിശേഷണം..)
ഉദാ: "അയാൾടെ പാട്ട് ഞെരുക്കം"... ( ഇവിടെ ഞെരുക്കത്തിനു പല അർത്ഥവും ഉണ്ട്...അതിലേക്കു പിന്നീടു വരാം...തൽക്കാലം 'പാടുക' എന്ന കർമ്മത്തിനെ വിശേഷിപ്പിച്ചതാണു എന്നു അറിയുക)
INTERJECTION(വ്യക്ഷേപകം..ഇതന് ന്യല്ലേ ഇതിന്റെ മലയാളം..ലാസ്റ്റ് ഞെരുക്കാവോ??)
ഉദാ: " ഞെരുക്കം!!!! ഇതാരാ എഴുത്യേ..." (ഇവിടെ പ്രത്യേകിച്ചു അർത്ഥം പറയണ്ട കാര്യം ഇല്ലല്ലോ...)
എനി ഇതു മാത്രം അല്ല ഞെരുക്കത്തിന്റെ പ്രത്യേകത....ഒരേ വാക്കു തന്നെ പല രസങ്ങളിലും ഉപയോഗിക്കാം..അതൊരു കെമത്തമല്ലേ....
'ഞെരുക്കം' എതു അർത്ഥത്തിൽ ആണു ഉപയോഗിച്ചതു എന്നു മനസ്സിലാക്കൻ അതു പറയുന്ന ആൾടെ മുഖത്തേക്കു തന്നെ ശ്രദ്ധിച്ചു നോക്കണം....മനസ്സിലായില്ല്യേ??. ..ഞെരുക്കം...!!!
മനസ്സിലാക്കിപ്പിക്കാം....
ഒരു പാട്ടു താങ്കൾ പാടി എന്നു വെക്കാ...
അതു കേട്ട ശേഷം....
1) തലയാട്ടിക്കൊണ്ടു ചുണ്ടു കുറച്ചു വളച്ചാണു...'ഞെരുക്കം' എന്നു പറയണതു എങ്കിൽ...'കേമായി' എന്നാണു സാരം....
2) കണ്ണു കുറച്ചൂ അടച്ചു കവിൾ കുറച്ചു തുടുപ്പിച്ചാണു...'ഞെരുക്കം' എന്നു പറയണതു എങ്കിൽ...'കടുപ്പം' എന്നാണു സാരം..
3)കൈ കൊട്ടി തലയാട്ടിട്ടാണു....'ഞെരുക്കം' എന്നു പറയണതു എങ്കിൽ...'നേരത്തെ നിറുത്തായിരുന്നു '..എന്നാണു സാരം...
4)കണ്ണു തുറന്നു വായ നന്നായ് പൊളിച്ചാണു ....'ഞെരുക്കം' എന്നു പറയണതു എങ്കിൽ...'ഒട്ടും പ്രതീക്ഷിച്ചില്ല്യ ഇതു തന്റെ അടുത്തിന്നു..ബലേ ഭേഷ്'..എന്നാണു സാരം....
5) തല കുറച്ചു ഇടത്തോട്ടോ വലത്തോട്ടോ ചെരിച്ച് ചെറുതായി ആട്ടി ഒരു ഭാവവുമില്ലാതെയാണു....'ഞെരുക്കം ' എന്നു പറയണതു എങ്കിൽ...."ഒട്ടും പ്രതീക്ഷിച്ചില്ല്യ ഇതു തന്റെ അടുത്തിന്നു..മഹാ വഷളു"...എന്നാണു സാരം...
ഇപ്രകാരം സർവകാലവും നമ്മൾ ഹൃദയകമലകർണ്ണികാ മദ്ധ്യത്തിങ്കലമ്മാറു വെച്ചു നിശ്ചല ഭക്തി പുരസ്സരമാകും വണ്ണം ഉപാസിക്കണ്ട വാക്കാണു......"ഞെരുക്കം"...... ...
No comments:
Post a Comment